പുനലൂർ : കേന്ദ്ര ബി.ജെ.പി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും, വർഗ്ഗീയതയ്ക്കുമെതിരെയും കേരള സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടും, CPI(M)പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള കാൽനട പ്രചരണ ജാഥ ഇന്ന് രാവിലെ ആര്യങ്കാവിൽ CPI(M) ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്ത് പര്യടനമാരംഭിച്ചു
സിപിഐഎം പുനലൂർ ഏരിയ സെക്രട്ടറി എസ് ബിജുവാണ് ജാഥാ ക്യാപ്റ്റൻ ഏരിയ കമ്മിറ്റി അംഗങ്ങളായ ടി ചന്ദ്രാനന്ദൻ വൈസ് ക്യാപ്റ്റനും എ ആർ മുഹമ്മദ് അജ്മൽ (കുഞ്ഞുമോൻ) മാനേജരുമാണ്.
പുനലൂർ മുനിസിപ്പാലിറ്റി, ആര്യങ്കാവ്, തെന്മല, കരവാളൂർ പഞ്ചായത്തിലെ പ്രദേശങ്ങളിൽ ജാഥ പര്യടനം നടത്തി 28ന് വെഞ്ചേമ്പിൽ സമാപിക്കും.