നീറ്റ് പി.ജി. യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാൽ പുതിയ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് സംസ്ഥാന പി.ജി. മെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 28നു വൈകിട്ട് മൂന്നുവരെ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക. ഫോൺ: 0471-2525300.