അഴിമതി, കൈക്കൂലി ആരോപണങ്ങൾ നേരിടുന്ന ഷോളയൂർ വില്ലേജ് ഓഫിസർ ഇ.എസ്. അജിത് കുമാറിനെ അന്വേഷണ വിധേയമായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു റവന്യൂ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. വില്ലേജ് ഓഫിസിൽ റവന്യൂ വകുപ്പിന്റെ സംസ്ഥാനതല ഇൻസ്പെക്ഷൻ സ്്ക്വാഡ് നടത്തിയ പരിശോധനയുടെയും പൊതുജനങ്ങളിൽനിന്നു ലഭിച്ച പരാതികളുടേയും അടിസ്ഥാനത്തിലാണു തീരുമാനം.