• Wed. Dec 25th, 2024

True News Live

Reg. No: UDYAM-KL-06-0032415

പുനലൂരിലെ തീപിടുത്തത്തിൽ വൻ നാശ നഷ്ടം

റിപ്പോർട്ടർ : സുരാജ് പുനലൂർ

പുനലൂർ : സെൻറ് ഗൊരേറ്റി സ്കൂളിന് സമീപമുള്ള നാലോളം കടകൾ ഇന്നലെ അഗ്നിരയായ വിവരം ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ആതിര എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള ലൈലാക്ക് തുണിക്കട ഏകദേശം 8 ലക്ഷം രൂപയുടെ നഷ്ടം ഉള്ളതായി ഉടമ പറഞ്ഞു.

സുധീർ എന്ന ആളിന്റെ മൊബൈൽ കട പൂർണമായും കത്തിപ്പോയി അതിൻറെ നഷ്ടവും ഏകദേശം 7 ലക്ഷം രൂപയോളം വരും. 35 വർഷമായി പുനലൂർ പട്ടണത്തിൽ അറിയപ്പെടുന്ന അർച്ചന ബ്യൂട്ടിപാർലർ മുഴുവനായും കത്തിപ്പോയി ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ആർ ഡി ഓ ശശികുമാർ,പുനലൂർ മുനിസിപ്പൽ ചെയർ പേഴ്സൺ ബി സുജാത, കൗൺസിലർ അജി ആൻറണി, സിപിഎം നേതാവ് എസ് ബിജു എന്നിവർ സന്ദർശനം നടത്തി