• Wed. Dec 25th, 2024

True News Live

Reg. No: UDYAM-KL-06-0032415

ഓണം ബമ്പര്‍ ടിക്കറ്റിനെച്ചൊല്ലി തർക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്ത് വെട്ടി കൊലപ്പെടുത്തി

കൊല്ലം: ഓണം ബമ്പര്‍ ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കം മൂലം യുവാവിനെ സുഹൃത്ത് വെട്ടി കൊലപ്പെടുത്തി. കൊല്ലം തേവലക്കരയിലാണ് സംഭവം. തേവലക്കര സ്വദേശി ദേവദാസ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദേവദാസ് ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തിരുന്നു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു. തുടർന്ന് ഇരുവരും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും അജിത്ത് ദേവദാസിനെ കയ്യിൽ വെട്ടുകയുമായിരുന്നു. വെട്ടേറ്റ് രക്തം വാർന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നു.