• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

സുധാകരനുമായി തര്‍ക്കം ഉണ്ടായി, പ്രചരിക്കുന്ന വീഡിയോ സത്യം: വി ഡി സതീശന്‍

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും താനും തമ്മില്‍ തര്‍ക്കമെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ സത്യമാണെന്ന് വി ഡി സതീശന്‍. തര്‍ക്കം ഉണ്ടായി എന്നത് സത്യമാണ്. വിജയത്തിന്റെ ഫുള്‍ ക്രെഡിറ്റ് തനിക്ക് നല്‍കുമെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. അത് വേണ്ടന്ന് താന്‍ നിര്‍ദേശിച്ചു. എന്നാല്‍ അത് പറയുമെന്ന് സുധാകരന്‍ വാശി പിടിച്ചു. അത് തടയാന്‍ ആണ് താന്‍ ആദ്യം സംസാരിക്കാന്‍ ശ്രമിച്ചത്. കൂടുതല്‍ പ്രതികരിക്കാത്തത് തൊണ്ടയ്ക്ക് പ്രശ്നം ഉണ്ടായിരുന്നതിനാലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

സോളാര്‍ വിവാദത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്നും വി ഡി സതീശന്‍ ആരോപിച്ചു. ഒന്നാം പ്രതിയുടെ കയ്യില്‍ പരാതി നല്‍കാന്‍ തങ്ങള്‍ മണ്ടന്മാരല്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ദല്ലാള്‍ നന്ദകുമാറിനെ മുഖ്യമന്ത്രി പുറത്താക്കിയെന്നത് തെറ്റായ കാര്യമാണ്. സിഎംആര്‍എല്‍ വിവാദം അന്വേഷിക്കണം എന്നും സതീശന്‍ ആവശ്യപ്പെട്ടു. സര്‍വീസ് ലഭിച്ചില്ലെന്ന് പറഞ്ഞത് സിഎംആര്‍എല്‍ ജീവനക്കാരാണ്. സര്‍വീസ് നല്‍കാതെ നിയമ വിരുദ്ധമായാണ് പണം സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.