സ്ലീപ്പർ കോച്ചുകൾ വെട്ടി കുറച്ച് എസി കോച്ചുകളാക്കി മാറ്റുന്നതിനെതിരെയും റെയിൽവേയുടെ അവഗണനക്കെതിരെയും, കിഴക്കൻ മേഖലയിലെ ട്രെയിൻ യാത്ര ദുരിതം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ പുനലൂർ, അഞ്ചൽ, കടക്കൽ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ട്മാർച്ചും രെയിന്‍ യാത്രയും സംഘടിപ്പിച്ചു. പോസ്റ്റോഫീസ് ജംഗ്‌ഷനിൽ നിന്നും ആരംഭിച്ച മാർച്ച് റെയിൽവേസ്റേഷന് മുന്നിൽ അവസാനിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു ഉദ്ഘാടനം ചെയ്തു. പുനലൂർ ബ്ലോക്ക് പ്രസിഡന്റ് ശ്യാഗിൻ കുമാർ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ അഞ്ചൽ ബ്ലോക്ക് സെക്രട്ടറി ഹരിരാജ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിൻസ്‌മോൻ, എക്സിക്യൂട്ടീവ് അംഗം താഹ ലത്തീഫ്, രതീഷ് വട്ടവിള, അരുൺ രമേശൻ, ആരോമൽ തെന്മല, രാഹുൽ, ബിനീഷ്, ബിബിൻ, നിസാം, അച്ചു, അജിത് തുടങ്ങിയവർ നേതൃത്വം നൽകി. പ്രവർത്തകർ ട്രെയിൻ യാത്രക്കാർക്ക് ലഖുലേഖ വിതരണം ചെയ്യുകയും പ്രതിഷേധ ട്രെയിൻ യാത്ര നടത്തുകയും ചെയ്തു.